പരമ്പര്യേതര ഊർജ്ജം: മികവിന്റെ കേന്ദ്രം, പദ്ധതിയുടെ ധാരണാപത്രം കൈ മാറി

പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള് പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. സൗരോര്ജ്ജവും പവനോര്ജ്ജവും ഫലപ്രദമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഒരു പുതിയ തൊഴില്  മേഖലയിലേക്കാണ് ഈ അക്ഷയ ഊര്ജ്ജസ്രോതസുകള് വഴി തുറക്കുന്നത്. ഈ മേഖലയിലെ നൈപുണ്യ വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര് സ്കിൽ എക്സലൻസ് (KASE) ഉം കേന്ദ്ര നവ നവീകരണ ഊർജ്ജ മന്ത്രാലയത്തിന്റെ സംസ്ഥാന നോഡൽ ഏജൻസി ആയ അനെർട്ടും(ഏജൻസി ഫോർ ന്യൂ ആന്റ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി) കൈ കോര്ത്തുകൊണ്ട് തിരുവനന്തപുരത്ത് ഈ മേഖലയിലെ ആദ്യത്തെ മികവിന്റെ കേന്ദ്രം ആരംഭിക്കുന്നു.
ഊർജ്ജ കേരള മിഷൻ പദ്ധതിയിൽ 2022ഓടെ 1000 മെഗാവാട്ട് സൗരോർജ്ജ സ്ഥാപിത ശേഷിയാണ് സംസ്ഥാനം ലക്ഷ്യമിട്ടിട്ടുള്ളത്. ലക്ഷ്യം കൈവരിക്കുന്നതിലേക്കായി സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ ആവശ്യകത കണക്കിലെടുത്താണ് പരിശീലന പരിപാടികള് രൂപീകരിച്ചിരിക്കുന്നത്. പ്രകൃതിദത്ത ഊര്ജസ്രോതസ്സുകളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയാല് മാത്രമേ ഭാവിയിലെ ഊര്ജ്ജ പ്രതിസന്ധി മറികടക്കുവാന് കഴിയുകയുള്ളൂ.
അക്ഷയോർജ്ജ , വൈദ്യുതി വാഹനങ്ങളുടെ സാങ്കേതിക വിദ്യ, സോളാര് പാനലുകളുടെ ഇന്സ്റ്റലേഷന് ഉൾപ്പെടെ വിവിധ മേഖലകളിലായി പരിശീലന പരിപാടികൾ വിഭാവനം ചെയ്തിട്ടുണ്ട്. തിയറി ക്ലാസ്സുകൾക്ക് പുറമേ പ്രായോഗിക പരിശീലനവും വ്യാവസായിക സംരംഭങ്ങളിലെ തൊഴിൽമേഖലയിൽ ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം തുടങ്ങിയവയിൽ ഊന്നൽ നൽകി കൊണ്ടാണ് പാഠഭാഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അക്ഷയോർജ്ജ രംഗത്തെ സാങ്കേതിക വിദഗ്‌ദ്ധർ ഉൾപ്പെടുന്ന അക്കാഡമിക് കമ്മിറ്റീ ആണ് കോഴ്സ്കൾക്ക് മേൽനോട്ടം വഹിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും വർദ്ധിച്ചുവരുന്ന ഹരിതോർജ്ജ തൊഴിലവസരങ്ങളിൽ ഇതിലൂടെ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് പങ്കെടുക്കാനും തൊഴിൽ ലഭിക്കുവാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഈ പദ്ധതിയുടെ ധാരണാപത്രം ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണിയുടേയും ബഹു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ശ്രീ. ടി പി രാമകൃഷ്ണന്റെയും സാന്നിദ്ധ്യത്തില് കേരള അക്കാദമി ഫോര് സ്കിൽ എക്സലൻസും അനെർട്ടും 03.02.2021 ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ചേംബറില് വച്ച് കൈമാറി.