സൗരോർജ്ജമുൾപ്പെടെയുള്ളഅക്ഷയോർജ്ജ മേഖലയിൽ നിന്നുള്ള ഊർജ്ജ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനായിഅനെർട്ടിന്റെ നേതൃത്വത്തിൽ ഗവണ്മെന്റ് വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്.ഊർജ്ജ കേരള മിഷൻ പദ്ധതിയിലൂടെ 2021 ഓടെ 1000 മെഗാവാട്ട്സൗരവൈദ്യുതി  എന്നതാണ്‌ സംസ്ഥാനത്തിന്റെ ലക്ഷ്യം. അക്ഷയോർജ്ജത്തിന്റെവിപുലമായ സാധ്യതകളെക്കുറിച്ചുള്ള വിജ്ഞാനവും അവബോധവും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അനെർട്ട് സൗരതേജസ് എന്ന പേരിൽശില്പശാല സംഘടിപ്പിക്കുകയാണ്. കേരള പുനർ  നിർമ്മാണത്തിൽ അക്ഷയോർജ്ജ മേഖലയുടെപങ്ക് എന്ന വിഷയത്തിലാണ് ദേശാഭിമാനിയുമായി സഹകരിച്ച് ശിൽപ്പശാല നടക്കുന്നത്.

കേരളത്തിലെ മന്ത്രിമാർ, എം പിമാര്‍, എം എൽ എമാർ, മേയർമാർ, പഞ്ചായത്ത്പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ശിൽപ്പശാലയിൽപങ്കെടുക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള  രജിസ്ട്രേഷൻ താഴെ കാണുന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

https://forms.gle/MSqz9qEfsjvAycEF8

sourathejas