kannur

kannur2

അനെർട്ടിന്റെ നേതൃത്വത്തിൽ പൊതുസ്ഥാപനങ്ങളിൽ സൗരോർജ്ജ നിലയങ്ങൾസ്ഥാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ബഹു.മന്ത്രി. ഗ്രാമീണ ഊർജ്ജ വത്കരണ ശ്രമങ്ങളിൽ ജനപങ്കാളിത്തത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. പ്രാദേശികമായി ലഭ്യമായ ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം  പറഞ്ഞു.

      കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമപഞ്ചായത്തിൽ മാതൃക പദ്ധതി എന്ന നിലയിലാണ് സൌരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചത്. പിണറായി ഗ്രാമപഞ്ചായത്തിൽ 30 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 13 ഓൺഗ്രിഡ്‌ പദ്ധതിയിലും,  17അംഗൻവാടികളിലായി ഓരോ കിലോവാട്ട്‌ വീതം  ശേഷിയുള്ള ഓഫ് ഗ്രിഡ് സൗരോർജ്ജ നിലയങ്ങളുമാണ് സ്ഥാപിച്ചത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള  എല്ലാ സർക്കാർ സ്ഥാപനങ്ങളും സൗരവത്കരിക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്‌ഷ്യം.

          കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രാജ്യസഭ എം പിഡോ. വി .ശിവദാസൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ അനെർട്ട് സി ഇ ഒ ശ്രീ. നരേന്ദ്ര നാഥ് വേലുരി ഐ എഫ് എസ്,മുഖ്യമന്ത്രിയുടെ മണ്ഡലം  പ്രതിനിധി ശ്രീ.പി.ബാലൻ  , തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. പി.അനിത, പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ.കെ.രാജീവൻ,   അനെർട്ട്‌  ചീഫ് ടെക്നിക്കൽ മാനേജർ ശ്രീ. അനീഷ് എസ് പ്രസാദ് എന്നീവർ പങ്കെടുത്തു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.