അനെർട്ട് - അക്ഷയോർജ കോഴ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം
പ്രസിദ്ധീകരിച്ച തീയതി :2023-05-30 07:35:11 |
:2024-08-12 13:58:54
Event Date : 2018-10-02

അനെർട്ടിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന അക്ഷയോർജ്ജ കോഴ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശ്രീ . എംഎം മണി ഒക്ടോബർ 2, ഉച്ചക്ക് 2.30 ന് ഓൺലൈനിലൂടെ നിർവഹിച്ചു.
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് ഫിസിക്സ് വിഭാഗത്തിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന അക്ഷയോര്ജ്ജ കോഴ്‌സുകൾക്കും പ്രചാരണ പരിപാടികൾക്കും ഇതോടെ തുടക്കമായി
ശ്രീ.കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ എംപിമാരായ ശ്രീ സോമപ്രസാദ്, ശ്രീ. കൊടിക്കുന്നിൽ സുരേഷ് എന്നിവർ വിശിഷ്ടാതിഥികളായി . അനെർട്ട് ഡയറക്ടർ ശ്രീ അമിത് മീണ ഐ എ എസ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.കെ.എസ് അനിൽകുമാർ കോഴ്സുകൾ പരിചയപ്പെടുത്തി. ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഐ. നൗഷാദ്, വാർഡ് മെമ്പർ ശ്രീ എസ്. ദിലീപ് കുമാർ, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ശ്രീ ആർ. അരുൺ കുമാർ, അനെർട്ട് ജനറൽ മാനേജർ ശ്രീ പി.ചന്ദ്രശേഖരൻ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ശ്രീ അനീഷ് എസ് പ്രസാദ്, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. വി ജയശ്രീ എന്നിവർ ആശംസകളർപ്പിച്ചു. കോളേജ് എനർജി സെന്റർ യൂണിറ്റ് കോർഡിനേറ്റർ ഡോ. നിഷ എസ് പണിക്കർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Category
Training and extension