റിന്യൂവബിൾ എനർജി ടെക്നീഷ്യൻമാർക്ക് സൗജന്യ അപകട ഇൻഷ
പ്രസിദ്ധീകരിച്ച തീയതി :2023-05-30 11:26:45 |
:2024-01-23 09:00:27
Event Date : 2017-10-30
ഇന്ധനലാഭം ഏറെയുള്ളതും, അടുക്കളയെ പുകവിമുക്തമാക്കുന്നതുമാണ് അനെര്‍ട്ട് പ്രചരിപ്പിക്കുന്ന പരിഷത്ത് മോഡല്‍ മെച്ചപ്പെട്ട വിറകടുപ്പുകള്‍. ഉറവിടമാലിന്യ സംസ്‌കരണത്തിനും അതോടൊപ്പം ഊര്‍ജ്ജോല്‍പ്പാദനം സാധ്യമാക്കുന്നതുമാണ് ബയോഗ്യാസ് പ്ലാന്റുകള്‍.
ഈ രണ്ടു പദ്ധതികളുടെയും വിജയകരമായ നടത്തിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അനെര്‍ട്ടില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുള്ള റിന്യൂവബിള്‍ എനര്‍ജി ടെക്‌നീഷ്യന്‍മാരാണ്.ഗാര്‍ഹിക മേഖലയില്‍ ഇന്ധനലാഭത്തിനും ആരോഗ്യസംരക്ഷണത്തിനും പരിസര ശുചിത്വത്തിനും വളരെ സഹായമാണ് ഇവരുടെ പ്രവര്‍ത്തനം മൂലം സംസ്ഥാനത്തിന് ലഭിക്കുന്നത്.
ഈ വര്‍ഷം മുതല്‍ അക്ഷയ ഊര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന അനെര്‍ട്ടിന്റെ അംഗീകാരം ലഭിച്ച റിന്യൂവബിള്‍ എനര്‍ജി ടെക്‌നീഷ്യന്‍മാര്‍ക്ക് തൊഴില്‍ സമയത്ത് സംഭവിക്കുന്ന അപകടങ്ങള്‍ക്ക് സൌജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന പദ്ധതി നടപ്പിലാക്കുന്നു. അപകട ഇന്‍ഷ്വറന്‍സ് തുകയായി 3 ലക്ഷം രൂപയും ചികിത്സാചെലവായി 30,000/- രൂപയുമാണ് ഈ സ്‌കീമില്‍ ലഭിക്കുക. ഇന്‍ഷ്വറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനി മുഖേനയാണ്ഈ പദ്ധതി നടപ്പിലാക്കുന്നത്.