കൊച്ചി ഹൈഡ്രജൻ റോഡ്‌മാപ്പിൻ്റെ വട്ടമേശ ചർച്ചയും s
പ്രസിദ്ധീകരിച്ച തീയതി :2024-10-25 07:46:24 |
:2024-11-04 08:13:08
Event Date : 2023-12-12
ജർമ്മൻ ഡവലപ്പ്മെൻറ് ഏജൻസി (GIZ) കൊച്ചിയിൽ ഒരു ഹരിത ഹൈഡ്രജൻ ക്ലസ്റ്ററിൻ്റെ റോഡ്‌മാപ് തയ്യാറാക്കുന്നതിനുള്ള ഒരു പദ്ധതി ആരംഭിച്ചിരുന്നു. ഇതിനായി MEC ഇൻ്റലിജൻസിനെ GIZ തിരഞ്ഞെടുത്തു, അവർ റോഡ്‌മാപ്പ് അന്തിമമാക്കുന്നതിന് കേരള സർക്കാരുമായും സ്റ്റേക്ഹോൾഡേഴ്സുമായും അടുത്ത് പ്രവർത്തിച്ചു.2023 നവംബര്‍ 7-ന് ANERT ഓഫിസില്‍ MEC+ സംഘടിപ്പിച്ച സ്റ്റേക്ഹോൾഡേഴ്സുമായും ഒരു ചര്‍ച്ച നടത്തി.കെഎസ്ഇബിഎൽ, ഇൻലാൻഡ് വാട്ടർവെയ്‌സ് അതോറിറ്റി, കേരള വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, വിഴിഞ്ഞം രാജ്യാന്തര തുറമുഖം, അദാനി വിഴിഞ്ഞം തുറമുഖം, അദാനി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, എജി ആൻഡ് പി പ്രഥമൻ തുടങ്ങിയവർ പങ്കെടുത്തു.
2023 ഡിസംബര്‍ 12-ന് കൊച്ചിയില്‍ സ്റ്റേക്ഹോൾഡേഴ്സ് അടങ്ങുന്ന ഒരു വട്ടമേശ ചര്‍ച്ചയും പ്രാഥമിക റിപ്പോര്‍ട്ടിൻ്റെ സോഫ്റ്റ് ലോഞ്ചും സംഘടിപ്പിച്ചു. ഈ റിപ്പോർട്ട് MEC+ൻ്റെ യും GIZ-ൻ്റെ യും ACS-Power, CEO-ANERT, പങ്കാളികളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷണിച്ച സ്റ്റേക്ഹോൾഡേഴ്സിൻ്റെ മുമ്പിൽ അവതരിപ്പിച്ചു. തുടർന്ന് കൊച്ചിൻ റിഫൈനറി, ഫാക്ട്, കെഎസ്ഇബിഎൽ, കെഎസ്ആർടിസി, കെഎംആർഎൽ, കോട്ടയം തുറമുഖം തുടങ്ങിയ സ്റ്റേക്ഹോൾഡേഴ്സുമായി വിശദമായ ചർച്ച നടത്തി.