അംഗീകൃത സേവന ദാതാക്കളുടെയും, ഗുണനിലവാരം ഉറപ്പുവരുത്തിയ ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കി അത്
ആവശ്യക്കാർക്ക് ആഗ്രഹിക്കുന്ന സമയത്ത് ലഭ്യമാക്കാനുള്ള സംവിധാനമാണ് അനെർട്ട് ഇലക്ട്രോണിക് മാർക്കറ്റ് പ്ലേയ്സില്‍
സജ്ജമാക്കിയിരിക്കുന്നത്. വീട്ടിലിരുന്നുതന്നെ അക്ഷയ ഊർജ്ജ ഉപകരണങ്ങൾ വാങ്ങുന്നത് ഇതിലൂടെ സാധ്യമാക്കുന്നു.
www.buymysun.com എന്ന ഇന്റര്‍നെറ്റ് വിലാസത്തില്‍ ഈ ഇ-മാർക്കറ്റ് പ്ലേസ് ലഭിക്കും.

  • ഉപഭോക്താക്കൾക്ക് മറ്റേതൊരു ഇ-മാർക്കറ്റ് പ്ലേസിലേയും പോലെ അക്ഷയ ഊർജ്ജ ഉപകരണങ്ങളുടെ വിവരങ്ങൾ ഈ വെബ്സൈറ്റിൽ തെരഞ്ഞ്, വിശദാംശങ്ങൾ കണ്ട്, അത് വാങ്ങാനുള്ള ഓർഡർ നൽകാനാവും. 
  • അനെര്‍ട്ട് തെരഞ്ഞെടുത്ത സേവന ദാതാക്കളെയാണ് ഇലക്ട്രോണിക് മാർക്കറ്റ് പ്ലേയ്സിൽ ഉൾപ്പെടുത്തുക.ഇലക്ട്രോണിക് മാർക്കറ്റ് പ്ലേയ്സിൽ ഉൾപ്പെടുത്തുന്ന ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തും.  പല സേവന ദാതാക്കളുടെ ഉപകരണങ്ങൾ തമ്മിൽ താരതമ്യം ചെയ്യുവാൻ സാധിക്കും
  •  സബ്സിഡി ലഭ്യമായ ഉപകരണങ്ങൾ ഇതുവഴി  മാത്രമായിരിക്കും ലഭിക്കുക. അത് ‘ആധാറു’മായി ബന്ധപ്പെടുത്തിയായിരിക്കും ലഭ്യമാകുക
  •  സബ്സിഡിയുള്ള ഉപകരണങ്ങൾക്കായുള്ള രജിസ്ട്രേഷൻ ഫീ, ഉപകരണങ്ങളുടെ വില എന്നിവ ഇലക്ട്രോണിക് പേമെന്റായി ഓൺലൈനായി തന്നെ നൽകാനാവും.
  • പ്രതിഷ്ഠാപനത്തിന് (installation) സൗകര്യമുണ്ടോ എന്ന് മുൻകൂർ പരിശോധന (feasibility) ആവശ്യമായ സാഹചര്യങ്ങളിൽ അത് മൊബൈൽ-ആപ് വഴി നിര്‍വ്വഹിക്കും. ഉദാഹരണത്തിന് ഒരു റൂഫ്‌ടോപ്പ് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാൻ, അതിനാവശ്യമായ തണലില്ലാത്ത വിസ്തീർണ്ണം മേൽകൂരയിലുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിർണ്ണയിക്കേണ്ടതുണ്ട്.
  • ശൃംഖലാ ബന്ധം (grid connectivity) ആവശ്യമായ സൗര വൈദ്യുത നിലയങ്ങൾക്ക് വൈദ്യുത വിതരണ ഏജൻസിയുടേയും (KSEBL,etc.) ചിലപ്പോൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റേയും അനുമതി ആവശ്യമാണ്. ഇവയുടെ സ്ഥിതി വിവരവും ഇതു വഴി അറിയുന്നത് സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
  • സൗരവീഥി’ മൊബൈൽ-ആപ് വഴിയും ഓർഡർ സംബന്ധിച്ച വിവരങ്ങൾ കാലക്രമേണ ലഭ്യമാക്കും.
  •  ഉപഭോക്താക്കൾ ഒരിക്കൽ www.buymysun.com-ല്‍ രജിസ്റ്റർ ചെയ്താൽ തുടർന്ന് ഇതുമായി ബന്ധപ്പെട്ട സേവനങ്ങൾക്കെല്ലാം ആ രജിസ്ട്രേഷൻ ഉപയോഗിക്കാം.

Read Content in English

Other info