background

പരിപാടി വിശദാംശങ്ങൾ

ഇ- ഭരണനിര്‍വഹണം


അനെർട്ടിന്റെ ഇന്റർനെറ്റ്  മാർക്കറ്റ് പ്ലേയ്‌സാണ് www.buymysun.com  സേവന ദാതാക്കളുടെയും, ഗുണനിലവാരം ഉറപ്പുവരുത്തിയ ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കി.ആ വശ്യക്കാർക്ക് ആഗ്രഹിക്കുന്ന സമയത്ത് ലഭ്യമാക്കാനുള്ള സംവിധാനമാണിത്‌  

 

ഉപഭോക്താക്കൾക്ക് മറ്റേതൊരു ഇ-മാർക്കറ്റ് പ്ലേസിലേയും പോലെ അക്ഷയ ഊർജ്ജ ഉപകരണങ്ങളുടെ വിവരങ്ങൾ ഈ വെബ്സൈറ്റിൽ തെരഞ്ഞ്, വിശദാംശങ്ങൾ കണ്ട്, അത് വാങ്ങാനുള്ള ഓർഡർ നൽകാനാവും. 

 പല സേവന ദാതാക്കളുടെ ഉപകരണങ്ങൾ തമ്മിൽ താരതമ്യം ചെയ്യുവാൻ സാധിക്കും. അനെര്‍ട്ട് തെരഞ്ഞെടുത്ത സേവന ദാതാക്കളെയാണ് ഇലക്ട്രോണിക് മാർക്കറ്റ് പ്ലേയ്സിൽ ഉൾപ്പെടുത്തുക.ഇലക്ട്രോണിക് മാർക്കറ്റ് പ്ലേയ്സിൽ ഉൾപ്പെടുത്തുന്ന ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തും. 

 സബ്സിഡി ലഭ്യമായ ഉപകരണങ്ങൾ ഇതുവഴി  മാത്രമായിരിക്കും ലഭിക്കുക. അത് ‘ആധാറു’മായി ബന്ധപ്പെടുത്തിയായിരിക്കും ലഭ്യമാകുക

 സബ്സിഡിയുള്ള ഉപകരണങ്ങൾക്കായുള്ള രജിസ്ട്രേഷൻ ഫീ, ഉപകരണങ്ങളുടെ വില എന്നിവ ഇലക്ട്രോണിക് പേമെന്റായി ഓൺലൈനായി തന്നെ നൽകാനാവും.

പ്രതിഷ്ഠാപനത്തിന് (installation) സൗകര്യമുണ്ടോ എന്ന് മുൻകൂർ പരിശോധന (feasibility) ആവശ്യമായ സാഹചര്യങ്ങളിൽ അത് മൊബൈൽ-ആപ് വഴി നിര്‍വ്വഹിക്കും. ഉദാഹരണത്തിന് ഒരു റൂഫ്‌ടോപ്പ് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാൻ, അതിനാവശ്യമായ തണലില്ലാത്ത വിസ്തീർണ്ണം മേൽകൂരയിലുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിർണ്ണയിക്കേണ്ടതുണ്ട്.

ശൃംഖലാ ബന്ധം (grid connectivity) ആവശ്യമായ സൗര വൈദ്യുത നിലയങ്ങൾക്ക് വൈദ്യുത വിതരണ ഏജൻസിയുടേയും (KSEBL,etc.) ചിലപ്പോൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റേയും അനുമതി ആവശ്യമാണ്. അതും ഈ വെബ് സൈറ്റിയിലൂടെ സാധ്യമാക്കാൻ ഉദ്ദേശിക്കുന്നു. ‘സൗരവീഥി’ മൊബൈൽ-ആപ് വഴിയും ഓർഡർ സംബന്ധിച്ച വിവരങ്ങൾ കാലക്രമേണ ലഭ്യമാക്കും

 

 

എം.അനെർട്ട്

സേവനദാതാക്കൾക്കും അനെർട്ടിനും മാത്രമായുളള മൊബൈൽ ആപ്പ്. സാധ്യതാ പഠനത്തിനും സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച പരിശോധനകൾക്കും വിവരശേഖരണത്തിനും ഉപയോഗിക്കുന്നു.

 

ഇ. ഓഫീസ് eanert.kerala.gov.in

അനെർട്ടിന്റെ ഫയലുകൾ വേഗത്തിലും കൃത്യതയോടെയും കൈകാര്യം ചെയ്യുന്നതിന്      ഇ-ഓഫീസ് സംവിധാനം ഉപയോഗിക്കുന്നു

 

service